വെൺമണി. മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിൽ 2026 - 27 അദ്ധ്യയന വർഷം മുതൽ കമ്പ്യൂട്ടർ സയൻസ് ബാച്ച് ( കോഡ് 05) ആരംഭിക്കുന്നു.......
ചെങ്ങന്നൂർ: മംഗലം പാറക്കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും മണിമല വയലിൽ കരിക്കാട്ടൂർ ജയപ്രകാശിന്റെ മകനുമായ ജോയൽ ആൻ്റണി (പ്രകാശ്- 20) യുടെ മൃതദേഹമാണ് ശനിയാഴ്ച കണ്ടെടുത്തത്. ......
ചെങ്ങന്നൂർ: മുളക്കുഴ 03-ാം വാർഡിൽ മെമ്പർ കെയർ പ്രോജക്റ്റ്' സമാരംഭം കുറിച്ചു. വാർഡ് മെമ്പർ അനീഷ് മുളക്കുഴയുടെ നേതൃത്വത്തിൽ നടത്തുന്ന കർമ്മ പരിപാടികളാണ് മെമ്പർ കെയർ പ്രാേജക്റ്റ്. ......
മുളക്കുഴ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദേശനുസരണം മുളക്കുഴ രഞ്ജിനി വായനശാലയിൽ നടത്തിവന്ന ‘വായന കളരി 2026’ന്
സമാപനം ഞായറാഴ്ച. ‘മലയാളം പഠിക്കാം ’’വായനയെ വരവേൽക്കാം ‘എന്ന സന്ദേശം ഉയർത്തി കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികൾ വായനശാലയിൽ നടത്തിയിരുന്നു. വിവിധ വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകർ ക്ലാസുകൾ നയിച്ചു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. ആഗ്രഹങ്ങൾ പൂവണിയാതെ പോകാനും അഭിപ്രായഭിന്നതകൾ ഉണ്ടാകാനും ഇടയുണ്ട്. ......
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക വെബ്സൈറ്റും പൂട്ടിച്ചെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ആരോപിച്ചു. തന്റെ വ്യക്തിഗത ഇൻസ്റ്റഗ്രാം അക്കൗണ്ടും പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജും ഹാക്ക് ചെയ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ......
ദോഹ: പ്രവാസി മലയാളി കൂട്ടായ്മകളടക്കമുള്ള ഖത്തറിലെ വാഹന പ്രേമികളെയും ബൈക്ക് റൈഡർമാരെയും ആവേശത്തിലാഴ്ത്തി 'കാർ മജ്ലിസ്' (Car Majlis) പ്രദർശനം ശ്രദ്ധേയമാകുന്നു. ഓൾഡ് ദോഹ പോർട്ടിന് സമീപമുള്ള ഫ്ലാഗ് പ്ലാസയിലാണ് അത്യാധുനിക രീതിയിൽ മാറ്റങ്ങൾ വരുത്തിയ (Tuned & Custom Built) കാറുകളുടെയും ആഡംബര സ്പോർട്സ് വാഹനങ്ങളുടെയും വിപുലമായ പ്രദർശനം അരങ്ങേറിയത്. ......
ദോഹ: മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നിലവിലുള്ള സമാധാന ശ്രമങ്ങളെ (Mediation) ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ ഥാനി ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-പ്രവാസി കാര്യ മന്ത്രിയുമായ ഡോ. അയ്മൻ സഫാദിയുമായി ടെലിഫോൺ ചർച്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുനേതാക്കളും വിലയിരുത്തി.അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ നടത്തിവരുന്ന സമാധാന മധ്യസ്ഥശ്രമങ്ങളെക്കുറിച്ച് (Mediation efforts) ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. ......
ദോഹ: ദോഹയിൽ അരങ്ങേറുന്ന നാലാമത് ജിസിസി ഗെയിംസിന്റെ (GCC Games - Doha 2026) സമാപനത്തിലേക്ക് അടുക്കുമ്പോൾ കായികവേദികളിൽ സർവ്വമേധാവിത്വവും തുടർന്ന് ആതിഥേയരായ ഖത്തർ. മത്സരങ്ങളുടെ അവസാന ഘട്ടത്തിൽ ആർച്ചറിയിലും (അമ്പെയ്ത്ത്) കരാട്ടെയിലുമായി ഖത്തർ താരങ്ങൾ സ്വർണ്ണ മെഡലുകൾ വാരിക്കൂട്ടി. ......
ദോഹ: ഫുട്ബോൾ ലോകത്തെ ഭാവി താരങ്ങളെ കണ്ടെത്താനുള്ള ഫിഫ അണ്ടർ-17 ലോകകപ്പിന്റെ (FIFA U-17 World Cup Qatar 2026) ഗ്രൂപ്പ് ഘടന പ്രഖ്യാപിച്ചു. സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഔദ്യോഗിക നറുക്കെടുപ്പ് പൂർത്തിയായത്. ......